ചുങ്കത്തറ: എസ്.എൻ.ഡി.പി യോഗം പള്ളിക്കുത്ത് ശാഖാ വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ വനിതാ സംഗമം നടത്തി. ശാഖാ വനിതാ സംഘം പ്രസിഡന്റ് ലത രഘു അദ്ധ്യക്ഷതവഹിച്ചു. നിലമ്പൂർ എസ്.എൻ.ഡി.പി യൂണിയൻ വനിതാസംഘം അസിസ്റ്റന്റ് സെക്രട്ടറി ശ്യാമള ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ കൗൺസിലർ എം.ആർ. ശങ്കരൻ മുഖ്യസന്ദേശം നൽകി. ശാഖാ സെക്രട്ടറി കെ.കെ വിജയൻ, ശാഖാ വൈസ് പ്രസിഡന്റ് എം.ജി സോമരാജൻ, മുൻ പ്രസിഡന്റ് പി.വി പുരുഷോത്തമൻ മാസ്റ്റർ, മുൻ സെക്രട്ടറിമാരായ എം.കെ രാജപ്പൻ, എൻ. മുരളീധരൻ എന്നിവർ പ്രസംഗിച്ചു. വനിതാ സംഘം സെക്രട്ടറി ശാന്തമ്മ സ്വാഗതവും ശ്യാമള സോമരാജ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |