താനൂർ: മലപ്പുറം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 18 ലക്ഷം രൂപ വകയിരുത്തി ഗതാഗത യോഗ്യമാക്കിയ ബംഗ്ലാംകുന്ന് മീശപ്പടി റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം ഷാഫി ഉദ്ഘാടനം ചെയ്തു.
340 മീറ്റർ നീളത്തിൽ 6മീറ്റർ വീതിയിൽ ഇരുവശവും ഐറിഷ് കോൺക്രീറ്റോടെ ടാറിംഗ് പ്രവൃത്തിയാണു പൂർത്തീകരിച്ചത്. കുടിവെള്ള പദ്ധതിക്കായി വർഷങ്ങൾക്ക് മുമ്പെ പൊളിച്ച റോഡ് പൂർണ്ണമായും തകർന്ന നിലയിലായിരുന്നു. പറപ്പൂത്തടം കാന്തളൂർ റീച്ചും പ്രവൃത്തി പൂർത്തീകരിച്ചതോടെ ബംഗ്ലാംകുന്ന് മീശപ്പടി റോഡ് പൂർണ്ണമായും ഗതാഗത യോഗ്യമായി.
ചെറിയമുണ്ടം പഞ്ചായത്ത് പ്രസിഡന്റ് ശംസിയ സുബൈർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ മൈമൂന കല്ലേരി, ഐ.വി. അബ്ദുസ്സമദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സൈനബ ചേനാത്ത്, ഗ്രാമ പഞ്ചായത്തംഗങ്ങൾ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |