പെരിന്തൽമണ്ണ: പെരിന്തൽമണ്ണ സർവീസ് സഹകരണ ബാങ്ക് നിർദ്ധനരായ എ ക്ലാസ്
മെമ്പർമാർക്ക് സൗജന്യമായി നിർമ്മിച്ചു നൽകുന്ന 20ാമത്തെ സഹകരണ ഭവൻ വീടിന്റെ തറക്കല്ലിടൽ കർമ്മം കുന്നപ്പള്ളിയിൽ നജീബ് കാന്തപുരം എം.എൽ.എ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് മമ്മി ചേരിയിൽ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടർമാരായ ബഷീർ മീമ്പിടി, കൊളക്കാടൻ അസീസ്, സെക്രട്ടറി ഇൻചാർജ് മുഹമ്മദ് മുസ്തഫ.എം, റഊഫ് തങ്കയത്തിൽ, ജലീൽ മീമ്പിടി, മുജീബ് പുതുക്കുടി, ഇസ്മായിൽ.വി.ടി, മുഹമ്മദാലി, കൂരിയാടൻ കുഞ്ഞാണി, ഹഫാർ മീമ്പിടി, സൈതലവി.പി.ടി, ഹംസു കരിമ്പനക്കൽ, അൻവർ കളത്തിൽ, തെക്കത്ത് ഉസ്മാൻ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |