താനൂർ: താനൂർ നഗരസഭയിലെ 11ാം ഡിവിഷൻ പനങ്ങാട്ടൂരിലെ മേലേപ്പാടം മുത്തനാലി റോഡിന്റെ നിർമ്മാണ പ്രവർത്തനത്തിൽ വൻ ക്രമക്കേടെന്ന് ആക്ഷേപം. നിർമാണം പൂർത്തിയായി മണിക്കൂറുകൾക്കകം വലിയ രീതിയിൽ പൊട്ടിപ്പൊളിഞ്ഞതാണ് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. ടാറിന്റെ അഭാവം മൂലമാണ് റോഡ് പൊളിയാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. നാല് ലക്ഷം രൂപ നഗരസഭാ ഫണ്ട് വകയിരുത്തി 400 മീറ്റർ നീളത്തിലാണ് റോഡ് പൂർത്തീകരിച്ചത്. സംഭവത്തിൽ നഗരസഭാ സെക്രട്ടറിക്കും വിജിലൻസ് ആൻഡ് ആൻഡി കറപ്ഷൻ ബ്യൂറോയ്ക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |