പരപ്പനങ്ങാടി: തിരൂരങ്ങാടി നിയോജകമണ്ഡലത്തിൽ നിന്ന് നിയാസ് പുളിക്കളകത്തിന്റെ നേതൃത്വത്തിൽ ഇരുനൂറോളം കുടുംബങ്ങൾ സി.പി.ഐയിലേക്ക്. നേരത്തെ കോൺഗ്രസ് മണ്ഡലം ട്രഷറർ ആയിരുന്ന നിയാസ് പുളിക്കലകത്ത് പാർട്ടിയിൽ നിന്നും രാജിവച്ചതിനു ശേഷം ഇടതുപക്ഷത്തിന്റെ പിന്തുണയോടെ തിരൂരങ്ങാടിയിൽ മത്സരിച്ചിരുന്നു. ശനിയാഴ്ച പരപ്പനങ്ങാടിയിൽ നടക്കുന്ന പൊതുപരിപാടിയിൽ ഈ കുടുംബങ്ങൾക്ക് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഔദ്യോഗിക അംഗത്വം നൽകും. സ്വീകരണ സമ്മേളനത്തിൽ പട്ടാമ്പി എം.എൽ.എ മുഹ്സിൻ, പി.പി സുനീർ, സി.പി.ഐ ജില്ലാ സെക്രട്ടറി പി.കെ കൃഷ്ണദാസ് തുടങ്ങിയവർ പങ്കെടുക്കുമെന്ന് നേതാക്കളായ നിയാസ് പുളിക്കലകത്ത്, ഗിരീഷ് തോട്ടത്തിൽ, സക്കറിയ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |