തേഞ്ഞിപ്പലം: ജില്ലയിലെ ആദ്യ ഹൈസ്കൂൾ ശാസ്ത്ര പാർക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി കാംപസ് ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. ഉദ്ഘാടനം പി. അബ്ദുൽ ഹമീദ് എം.എൽ.എ നിർവഹിച്ചു. അറുപതോളം പഠന പ്രവർത്തനങ്ങളും ചില ശാസ്ത്ര മാജിക്കുകളുമാണ് പാർക്കിൽ സജ്ജീകരിച്ചിട്ടുള്ളത്. വായിച്ചു പഠിക്കുന്നതോടൊപ്പം ചെയ്തു പഠിക്കുക എന്ന ആശയത്തിൽ കുട്ടികളിൽ ശാസ്ത്ര ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ടെക് മലപ്പുറം എക്സിക്യൂട്ടീവ് അംഗം എം. അബ്ദുൽ റഷീദിന്റെ സഹായത്തോടെ സ്കൂളിലെ സയൻസ് അദ്ധ്യാപികമാരായ പി.വി ശ്രീജ, കെ.എൻ രജനി, ടി.കെ പ്രിയ, എം. സുമ എന്നിവരുടെ നേതൃത്വത്തിലാണ് സയൻസ് പാർക്കിന് തുടക്കം കുറിച്ചത്. ഈ അദ്ധ്യാപികമാരുടെ സ്വന്തം ചെലവിൽ നാൽപതിനായിരം രൂപയോളം മുടക്കിയാണ് നിലവിൽ പാർക്ക് സജ്ജീകരിച്ചത്. ഇത്തരത്തിൽ നിസ്വാർത്ഥ സേവന സന്നദ്ധരായ അദ്ധ്യാപികമാരെ ഉദ്ഘാടന വേദിയിൽ അഭിനന്ദിച്ച എം.എൽ.എ പാർക്ക് കൂടുതൽ വിപലപ്പെടുത്തുന്നതിനായി രണ്ട് ലക്ഷം രൂപ വാഗ്ദ്ധാനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |