മഞ്ചേരി: രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന 67.75 ലക്ഷം രൂപ പിടികൂടി. മഞ്ചേരി നഗരത്തിൽ കച്ചേരിപ്പടിക്ക് സമീപം നടത്തിയ വാഹന പരിശോധനയിലാണ് പൊലീസിന്റെ കുഴൽപ്പണ വേട്ട. കോഴിക്കോട് താമരശ്ശേരി പരപ്പൻപൊയിൽ വയലിൽ അബ്ദുൽ ലത്തീഫാണ് (52) കാർ ഓടിച്ചിരുന്നത്. കാറിന്റെ മുൻഭാഗത്ത് ഡാഷ് ബോർഡിനു സമീപം രഹസ്യ അറയിലും ശരീരത്തിലും സൂക്ഷിച്ച നിലയിലായിരുന്നു പണം. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വാഹന പരിശോധന. ആദായ നികുതി വകുപ്പ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവർക്കു റിപ്പോർട്ട് നൽകുമെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |