പെരിന്തൽമണ്ണ: അങ്ങാടിപ്പുറം തരകൻ സ്കൂളിലെ വായനാവാരം പരിപാടികൾക്ക് തുടക്കമായി. മലയാള വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി കവി പി.സി അരവിന്ദൻ ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡന്റ് മുഹമ്മദ് ടി.കെ അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളുടെ കുടുംബമാസികാ പ്രകാശനവും കവിയുമായുള്ള സംവദനവും നടന്നു. തുടർന്നുളള ദിനങ്ങളിൽ പുസ്തക പ്രദർശനം, ഡോക്യുമെന്ററി പ്രദർശനം, രചനാ മത്സരങ്ങൾ, സാഹിത്യ സദസ് തുടങ്ങിയവ സംഘടിപ്പിക്കും. മാനേജർ വി.കെ വേണുഗോപാൽ, പ്രധാനാദ്ധ്യാപകൻ മനോജ് കെ.പി, സ്റ്റാഫ് സെക്രട്ടറി രാജശ്രീ ഐ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |