പരപ്പനങ്ങാടി: നഹാസ് ഹോസ്പിറ്റൽ ആനപ്പടി ഗവ: എൽ.പി സ്കൂൾ കുട്ടികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും മഴക്കാലരോഗങ്ങളും പ്രതിരോധവും എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. നഹാസ് ഹോസ്പിറ്റൽ ക്ലിനിക്കൽ ഫാർമക്കോളജിസ്റ്റ് ഡോ. മുഹമ്മദ് ജംഷാദ് ക്ലാസിന് നേതൃത്വം നൽകി. നഹാസ് ആശുപത്രി അത്യാഹിത വിഭാഗം ഇൻ ചാർജ്ജ് ഡോ: അജ്മൽ കുട്ടികളെ പരിശോധിച്ചു. ചടങ്ങ് പരപ്പനങ്ങാടി നഗരസഭാ വൈസ് ചെയർപേഴ്സൺ കെ. ഷഹർബാനു ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് കോലാക്കൽ ജാഫർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ കെ.പി റംല, പ്രധാനാദ്ധ്യാപിക സി. ഗീത, മാനസ് എൻ.പി, ബാലകൃഷ്ണൻ എ.വി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |