ചുങ്കത്തറ: ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കുറ്റിക്കാട് ഫ്രണ്ട്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന മൂത്തേടം പഞ്ചായത്ത് വനികാ കലാസാംസ്കാരിക വേദി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ആസ്പദമാക്കി ക്വിസ് മത്സരം സംഘടിപ്പിച്ചു. എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസുകളിൽ പഠിക്കുന്ന
വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ബിനു മൂത്തേടം ഉദ്ഘാടനം ചെയ്തു. വനിക കലാ സംസ്കാരികവേദി പ്രസിഡന്റ്
ബാപ്പു ചോളമുണ്ട അദ്ധ്യക്ഷത വഹിച്ചു. സി.എ. പുഷ്പരാജൻ, ശ്രീജിത്ത് നായർ, മുസ്തഫ മൂത്തേടം, സി.കെ. നാസർ, പി.ബി. സുഭാഷ് , ദീപു പി. ബാലചന്ദൻ, അംജദ് അമീൻ കാരപ്പുറം എന്നിവർ പ്രസംഗിച്ചു. വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |