മലപ്പുറം: ചന്നത്ത് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി. വിവിധ ദിവസങ്ങളിലായി വൈവിദ്ധ്യമാർന്ന പരിപാടികളാണ് കൂട്ടായ്മ നടത്തുന്നത്. പൂക്കള മത്സരവും ഓണക്കിറ്റ് വിതരണവും പൂർത്തിയായി. ഓണക്കോടി വിതരണത്തിന്റെ ഉദ്ഘാടനം മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ് കാടേരി നിർവഹിച്ചു. 11ന് മുണ്ടുപറമ്പ് ബൈപ്പാസ് പരിസരത്ത് നടക്കുന്ന ആഘോഷ പരിപാടികളുടെ സമാപനം പി. ഉബൈദുള്ള എംഎൽഎ ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം ഓണസദ്യയും വിവിധ മത്സരങ്ങളും നടക്കുമെന്ന് കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |