കുറ്റിപ്പുറം : ഒന്നര കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. ആസാം സ്വദേശികളായ റാഷിദുൽ ഹഖ്, ഇല്യാസ് അലി എന്നിവരാണ് കുറ്റിപ്പുറം പൊലീസിന്റെ വലയിലായത് . റാസിഖുൽ ഹഖ് കഴിഞ്ഞ ദിവസം വൈകിട്ട് ഏഴോടെ കുറ്റിപ്പുറം ടൗണിൽവച്ച് 0.22 ഗ്രാം ബ്രൗൺഷുഗറുമായി പിടിയിലാവുകയായിരുന്നു .ഇവർ രണ്ടുപേരും കുറച്ചു കാലമായി വളാഞ്ചേരി കേന്ദ്രീകരിച്ച് ലഹരിവിൽപന നടത്തിവരുകയായിരുന്നുവെന്ന്പോലീസ് പറഞ്ഞു . ആദ്യഘട്ടത്തിൽ അന്യസംസ്ഥാന തൊഴിലാളികൾക്കാണ് ഇവർ ലഹരി വസ്തുക്കൾ വിതരണം ചെയ്ത് വന്നിരുന്നത് .കുറ്റിപ്പുറം എസ്.ഐ.മധുസൂധനൻ , സി.പി.ഒമാരായ അലക്സ് സാമുവൽ , സുമേഷ് , സുനിൽ ബാബു , കിഷോർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത് ..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |