മലപ്പുറം: അങ്ങാടിപ്പുറത്തെ ഗവ: പോളിടെക്നിക്കിനു മുന്നിൽ വാഗ്ദേവതയായ സരസ്വതീദേവിയെ അപമാനിച്ചു കൊണ്ട് ബോർഡ് സ്ഥാപിച്ച എസ്.എഫ്.ഐക്കാർക്കെതിരെ നടപടി എടുക്കണമെന്ന് ബി.ജെ.പി പാലക്കാട് മേഖലാ അദ്ധ്യക്ഷൻ വി.ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. കോടിക്കണക്കിന് ഹൈന്ദവ വിശ്വാസികളുടെ വിശ്വാസങ്ങളെയാണ് ഈ നവരാത്രിക്കാലത്ത് എസ്.എഫ്.ഐ ക്കാർ വൃണപ്പെടുത്തിയിരിക്കുന്നത്. ബോർഡ് നീക്കം ചെയ്യാൻ അധികൃതർ തയ്യാറാവണം. എസ്.എഫ്.ഐ മാപ്പുപറയണം. അല്ലാത്ത പക്ഷം കോളേജിലേക്ക് മാർച്ച് അടക്കമുള്ള പ്രക്ഷോഭപരിപാടികൾക്ക് ബി.ജെപി. നേതൃത്വം നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |