പെരിന്തൽമണ്ണ: ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ട് 16കാരിയെ കൂട്ടിക്കൊണ്ടുപോയി ലൈംഗീക പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. വലമ്പൂർ പൂപ്പലം പള്ളിയാലിൽ ഫൈസൽ(20)നെയാണ് പെരിന്തൽമണ്ണ ഇൻസ്പെക്ടർ സി. അലവിയുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പോക്സോ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. ഈ മാസം അഞ്ചിന് രാവിലെ പെൺകുട്ടിയെ സുഹൃത്തിന്റെ ബൈക്കിൽ കയറ്റി പ്രതിയുടെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |