മലപ്പുറം : ദോത്തി ചലഞ്ച് കാമ്പെയിനിൽ ഏറ്റവും കൂടുതൽ ആളുകളെ പങ്കാളികളാക്കിയ നിയോജക മണ്ഡലം, പഞ്ചായത്ത് ,മുനിസിപ്പൽ ,യൂണിറ്റ് കമ്മിറ്റികളെയും ക്വാട്ട പൂർത്തീകരിച്ച നിയോജക മണ്ഡലം പഞ്ചായത്ത് മുനിസിപ്പൽ കമ്മിറ്റികളെയും ജില്ലാ മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു.ജില്ലയിൽ നിലമ്പൂർ നിയോജക മണ്ഡലമൊഴിച്ച് ബാക്കി 15 നിയോജക മണ്ഡലം കമ്മിറ്റികളും തങ്ങൾക്കനുവദിച്ച ക്വാട്ട പൂർത്തീകരിച്ചു. ചില നിയോജക മണ്ഡലങ്ങൾ നൽകിയ ക്വാട്ടയുടെ ഇരട്ടിയേക്കാൾ ആളുകളെ കാമ്പെയിന്റെ ഭാഗമാക്കി. സെലിബ്രേഷൻ പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |