പുൽപ്പറ്റ : വില്ലേജ് ഓഫീസിൽ സേവനങ്ങൾ സമയബന്ധിതമായി ചെയ്തുകൊടുക്കണമെന്നും ആവശ്യമായ സ്റ്റാഫിനെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് പുൽപ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പുൽപ്പറ്റ വില്ലേജ് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. പൂക്കോടൻ അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു ഒ.പി. കുഞ്ഞാപ്പൂ ഹാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.ടി. അബ്ബാസ്, റിയാസ് പുൽപ്പറ്റ , പി.സി അബ്ദുറഹ്മാൻ, വി. കോമുക്കുട്ടി, ബാബു പാത്തിക്കൽ, കെ.ഫൈസൽ, എം.എം. ഷെഫീഖ് , അദിനാൻ , ടി.കെ റഷീദ്, എൻ.കുട്ടി, നസ്രിയ മോൾ, നിസാം, ശിഹാബ് ,ഷിജോ കിഷോർ തുടങ്ങിയവർ നേതൃത്വം നൽകി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |