നിലമ്പൂർ: എട്ടാമത് ചാലിയാർ റിവർ പാഡിലിന് ഇന്ന് നിലമ്പൂരിൽ തുടക്കമാവും. മാനവേദൻ എച്ച്.എസ്.എസിന് സമീപത്തുള്ള കടവിൽ നിന്ന് ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുന്ന കയാകിംഗ് ബോധവത്കരണ യാത്ര പ്രമുഖ ഇന്ത്യൻ സെയിലിംഗ് താരവും ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവുമായ ശ്വേത ഷെർവെഗറിന് തുഴ കൈമാറി പി.വി. അബ്ദുൾ വഹാബ് എം.പി ഉദ്ഘാടനം ചെയ്യും. നിലമ്പൂർ നഗരസഭാ അദ്ധ്യക്ഷൻ മാട്ടുമ്മൽ സലീം യാത്രയുടെ ഫ്ളാഗ് ഓഫ് കർമ്മം നിർവ്വഹിക്കും. കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ബിനു കുര്യാക്കോസ്, ജെല്ലിഫിഷ് വാട്ടർ സ്പോർട്സിന്റെ സ്ഥാപകൻ കൗഷിക്ക് കോടിത്തോടിക, മാനേജിംഗ് ഡയറക്ടർ റിൻസി ഇക്ബാൽ, ജനറൽ മാനേജർ സുബി ബോസ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |