നിലമ്പൂർ: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ മുൻ സംസ്ഥാന കമ്മിറ്റി അംഗം എ.പി.നാണി അനുസ്മരണ ചടങ്ങ് നിലമ്പൂരിൽ നടത്തി. ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കട്ട മഹാരാജ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സംസ്ഥാന ട്രഷറർ ഇ.പത്മാവതി ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് ഷീന ആനപ്പാൻ അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി.കെ.സൈനബ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി വി.ടി.സോഫിയ, ട്രഷറർ അഡ്വ.ഷീന രാജൻ, ഏരിയ സെക്രട്ടറി മുനീഷ കടവത്ത്, ജില്ല എക്സിക്യുട്ടീവ് അംഗങ്ങളായ അരുമ ജയകൃഷ്ണൻ, അഡ്വ.ഷെറോണ റോയ്, സി.പി.എം ഏരിയ സെക്രട്ടറി ഇ.പത്മാക്ഷൻ, ജോർജ്ജ് കെ.ആന്റണി, കെ.ഷെരീഫ, ടി.പി.യൂസഫ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |