വണ്ടൂർ: ജില്ലാ പഞ്ചായത്ത് ഫണ്ട് 18 ലക്ഷം വകയിരുത്തി നവീകരിച്ച സ്മാർട്ട് സ്റ്റാഫ് റൂം വിദ്യാലയത്തിന് സമർപ്പിച്ചു. വണ്ടൂർ വാണിയമ്പലം ഗവൺമെന്റ് ഹൈസ്ക്കൂളിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. റഫീഖ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്തംഗം കെ.ടി. അജ്മൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ യു. അനിൽകുമാർ, എം. ദസാബുദ്ധീൻ, പി.ടി.എ പ്രസിഡന്റ് കെ ടി ഷഹീർ, മജീദ് എടപ്പറ്റ, കെ അക്ബറലി, കുരിക്കൾ ഫൈസൽ, പ്രിൻസിപ്പൽ വി. സ്മിത, ഹെഡ്മിസ്ട്രസ് യു. നിർമ്മല തുടങ്ങിയവർ പങ്കെടത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |