SignIn
Kerala Kaumudi Online
Friday, 26 April 2024 11.21 AM IST

മഴക്കാലപൂർവ്വ ശുചീകരണം ഊർജ്ജിതമാക്കി ശുചിത്വമിഷൻ

cleaning

പാലക്കാട്: കൊവിഡ് വ്യാപന പ്രതിസന്ധികൾക്കിടെയും ജില്ലയിൽ മഴക്കാലപൂർവ്വ ശുചീകരണം ഊർജ്ജിതമാക്കി ശുചിത്വമിഷൻ. ശുചിത്വമിഷന്റെയും ഹരിത കേരള മിഷന്റെയും നേതൃത്വത്തിൽ ഹരിതകർമ്മ സേനകൾ വഴിയാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി വാർഡുതല ശുചിത്വ സമിതികൾക്ക് പഞ്ചായത്ത് തലത്തിൽ 25000 രൂപയും മുനിസിപ്പൽതലത്തിൽ 35000 രൂപയുമാണ് ശുചിത്വമിഷൻ നൽകിയിട്ടുണ്ട്. നിലവിൽ കണ്ടെയ്ൻമെന്റ് സോൺ ഒഴികെയുള്ള പഞ്ചായത്തുകളിലാണ് പ്രവർത്തനം പുരോഗമിക്കുന്നത്.

ശുചീകരണത്തിന്റെ ഭാഗമായി 35 പഞ്ചായത്തുകളിൽ നിന്നും ഹരിതകർമ്മ സേനകൾ വഴി ശേഖരിച്ച 40 ടൺ പാഴ്വസ്തുക്കൾ നീക്കം ചെയ്തതായി അധികൃതർ അറിയിച്ചു.


ശ്രദ്ധിക്കേണ്ടവ

 വീടും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുക.

 ടെറസിലും വീട്ടുപരിസരങ്ങളിലും വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്

 ആഴ്ചയിൽ ഒരിക്കൽ ഡ്രൈ ഡേ ആചരിക്കുക

 ഉപയോഗ്യശൂന്യമായ ചിരട്ടകൾ, പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, കുപ്പികൾ, ടയറുകൾ എന്നിവ കമിഴ്ത്തിവയ്ക്കുകയോ മഴ കൊള്ളാത്തവിധമോ സൂക്ഷിക്കുക.

 കൃഷിതോട്ടങ്ങളിലെ പാളകൾ നീക്കുക

 കക്കൂസ് ടാങ്ക് സുരക്ഷിതമാക്കുക

 കിണർ വെള്ളം ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് ശുചീകരിക്കുക

 ദ്രവ്യ മാലിന്യ സംസ്‌കരണത്തിൽ സോക് പിറ്റ് സ്ഥാപിക്കുക

 ജൈവ മാലിന്യങ്ങൾ സംസ്‌കരിക്കുക

 പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മലിന്യങ്ങൾ പറമ്പിൽ വലിച്ചെറിയാതെ അവ സൂക്ഷിച്ച് ഹരിത കർമ്മ സേനയെ ഏൽപ്പിക്കുക


പഞ്ചായത്തുകളിൽ നിന്ന് പാഴ് വസ്തുക്കൾ നീക്കം ചെയ്യുന്നത് പുരോഗമിക്കുകയാണ്. കണ്ടെയ്ൻമെന്റ് സോണായ പഞ്ചായത്തുകളിലെ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ ആരംഭിക്കും. ഞായറാഴ്ച ഡ്രൈ ഡേ ആചരിക്കും. അടുത്ത ആഴ്ചയോടെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും.


വൈ.കല്യാണകൃഷ്ണൻ,

ജില്ലാ കോ ഓർഡിനേറ്റർ, ഹരിത കേരള മിഷൻ, പാലക്കാട്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.