പാലക്കാട്: ലോക്ക് ഡൗൺ പ്രതിസന്ധിയിൽ നാട് നട്ടംതിരിയുമ്പോൾ ഇരുട്ടടിയായി ഇന്ധന വില സർവകാല റെക്കോർഡിൽ. പെട്രോൾ വില സെഞ്ചുറി അടിച്ചു. 100.16 രൂപയാണ് പ്രീമിയം പെട്രോളിന് ജില്ലയിൽ ഇന്നലെ വില. സാധാരണ പെട്രോൾ വില 96.63 ആയി. നിലവിലെ സ്ഥിതി തുടർന്നാൽ സാദാപെട്രോളിന്റെ വിലയും ഈ ആഴ്ച 100 കടക്കും. 92.01 രൂപയാണ് ഡീസൽ വില.
ദിവസവും ഇന്ധനവില വർദ്ധിപ്പിക്കുകയാണ് എണ്ണക്കമ്പനികൾ. ഡോളറുമായുള്ള വില വിത്യാസത്തിന്റെ അടിസ്ഥാനത്തിൽ വില ദിവസവും പുതുക്കി നിശ്ചയിക്കുന്നുവെന്നാണ് കമ്പനികളുടെ വാദം. ക്രൂഡ് ഓയിൽ വിലയിൽ മാറ്റമില്ലാതെ തന്നെ ദിനംപ്രതി ഇന്ധന വില വർദ്ധിപ്പിക്കുന്നത് കടുത്ത പ്രതിഷേധത്തിന് കാരണമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |