പാലക്കാട്: ലോക്ക് ഡൗണിൽ നിലച്ച കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസ് ഇന്ന് പുനഃരാരംഭിക്കും. ജില്ലയിൽ നിന്ന് മൂന്ന് സൂപ്പർ ഫാസ്റ്റുകളാണ് സർവീസ് നടത്തുക.
പാലക്കാട് നിന്ന് കോട്ടയത്തേക്ക് രാവിലെ ആറിനും എറണാകുളത്തേക്ക് 6.30നും തിരുവനന്തപുരത്തേക്ക് (എറണാകുളം- ആലപ്പുഴ വഴി) എട്ടിനും ബസുകൾ ഓടും. എറണാകുളം ബസ് ചിറ്റൂർ ഡിപ്പോയിൽ നിന്ന് രാവിലെ 5.45ന് പുറപ്പെട്ട് പാലക്കാടെത്തിയ ശേഷം യാത്ര തുടരും. റിസർവേഷൻ ഇന്നലെ ആരംഭിച്ചു. ഇരുന്നുള്ള യാത്രക്കേ അനുമതിയുള്ളൂ. കർശന നിയന്ത്രണമുള്ള 12, 13 തീയ്യതികളിൽ സർവീസുണ്ടാകില്ല.
യാത്രക്കാർ കൊവിഡ് മാനദണ്ഡം പ്രകാരമുള്ള രേഖ കൈവശം സൂക്ഷിക്കണം. കൂടുതൽ ദീർഘദൂര സർവീസ് സംബന്ധിച്ച് വരും ദിവസങ്ങളിൽ തീരുമാനമുണ്ടാകും. മറ്റു സാധാരണ സർവീസുകൾ ലോക്ക് ഡൗൺ കഴിഞ്ഞേ ഉണ്ടാകൂ.
-ടി.എ.ഉബൈദ്, എ.ടി.ഒ, പാലക്കാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |