SignIn
Kerala Kaumudi Online
Saturday, 27 April 2024 12.30 AM IST

സഞ്ചാരികൾക്ക് കൊല്ലങ്കോട്ടെ വിനോദ കേന്ദ്രങ്ങളിൽ വിലക്ക്

police
മുതലമട മീങ്കര ഡാമിൽ പൊലീസിന്റെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുന്നു.

കൊല്ലങ്കോട്: കൊവിഡ് രോഗവ്യാപനം കൂടിയതും ഡി കാറ്റഗറിയിൽ ഉൾപ്പെടുന്നതുമായ മുതലമട കൊല്ലങ്കോട് പഞ്ചായത്തിലെ വിനോദസഞ്ചാര മേഖലകളിൽ വിലക്ക്.

കഴിഞ്ഞ ദിവസങ്ങളിലായി മീങ്കര ചുള്ളിയാർ ഡാമുകളിൽ എത്തിയവരുടെ വർദ്ധിച്ച തിരക്ക് കണക്കിലെടുത്ത് നാട്ടുകാർ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് കർശന നടപടി സ്വീകരിച്ചത്. തെന്മലയിൽ നിന്നുള്ള പലകപ്പാണ്ടി, ശുക്രിയാൽ, സീതാർകുണ്ട് വെള്ളച്ചാട്ടം കാണാനും കുളിക്കാനുമായി നിരവധി പേരാണ് ഇവിടെ എത്തുന്നത്.

കൂടെ പുലിശല്യവും

ദിവസങ്ങളായി കൊല്ലങ്കോട് മേഖലയിൽ പുലിയുടെ ശല്യം നിരന്തരം അനുഭവിക്കുന്നതായി മലയോര മേഖലയിൽ താമസിക്കുന്നവർ പറയുന്നു. പുലിയുടെ സഞ്ചാരം മനസിലാക്കാൻ കാമറ സ്ഥാപിച്ച നിരീക്ഷണം നടത്തുകയാണ്. വനംവകുപ്പിന്റെ അനുമതി ഇല്ലാതെ സീതാർകുണ്ട് വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങുന്നതും അപകടത്തിൽപ്പെട്ട് നിരവധി പേരുടെ മരണത്തിനു കാരണമായിട്ടുണ്ട്.

വിനോദ സഞ്ചാര കേന്ദ്രത്തിൽ പ്രവേശിക്കുന്നവർക്കെതിരെ നടപടിയും പിഴ ഉൾപ്പെടെ ചുമത്തും

- എ. വിപിൻദാസ്, കൊല്ലങ്കോട് പൊലീസ് ഇൻസ്‌പെക്ടർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.