ചെർപ്പുളശേരി: വള്ളുവനാടിന്റെ സാഹിത്യകാരനായിരുന്ന ഏഴുവന്തല ഉണ്ണിക്കൃഷ്ണന്റെ പേരിൽ അനുസ്മരണ സമിതി ഏർപ്പെടുത്തിയ രണ്ടാം സാഹിത്യ പുരസ്കാരം കവിയും, പ്രഭാഷകനുമായ വിനോദ് വൈശാഖിക്ക്. ആഗസ്ത് 12ന് ചെർപ്പുളശേരിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് അനുസ്മരണ സമിതി ഭാരവാഹികളായ ടി.പി. ഹരിദാസൻ, ബിജുമോൻ പന്തീരുകുലം, മോഴിക്കുന്നം ദമോദരൻ നമ്പൂതിരി എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |