കൊല്ലങ്കോട്: നാട്ടുമാവിന്റെയും നാടൻ ഫലവൃക്ഷങ്ങളുടെയും പൈതൃക ഗ്രാമമാകാൻ തയ്യാറെടുത്ത് കൊല്ലങ്കോട്. തൃശ്ശൂർ വെള്ളാനിക്കര ഐ.സി.എ.ആർ, എൻ.ബി.പി.ബി.ആർ റീജിണൽ സ്റ്റേഷനുമായി സഹകരിച്ച് വിവിധയിനം നാട്ടു ഫലവൃക്ഷതൈകൾ നട്ടുവളർത്തുന്ന പദ്ധതിക്ക് നെന്മേനിയിൽ തുടക്കമായി. എവർഗ്രീൻ ഫാർമേഴ്സ് ബെനിഫിറ്റ് സൊസൈറ്റിയും ആശ്രയം റൂറൽ ഡെവലെപ്മെന്റ് സൊസൈറ്റിയുമാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ഐ.സി.എ.ആർ - എൻ.ബി.പി.ജി.ആർ ഡയറക്ടർ ഡോ. കുൽദീപ് സിംഗ് പദ്ധതി ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തിൽ തൃശൂരിൽ നിന്നും എത്തിച്ച നൂറ് നാടൻ വൃക്ഷതൈകൾ കർഷകർക്ക് അഞ്ച് എണ്ണം വീതം വിതരണം ചെയ്തു. കെ.ജയപ്രകാശ്, സി.പ്രശാന്ത്, സി.ജയകൃഷ്ണൻ, സി.ഗുരുവായൂരപ്പൻ, പി.മധു സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |