ചിറ്റൂർ: എരുത്തേമ്പതി പഞ്ചായത്ത് മൂങ്കിൽ മടയിൽ രാമസ്വാമി കൗണ്ടറുടെ ഓലപ്പുര കത്തി നശിച്ചു. ഇന്നലെ രാവിലെ 6.30 നാണ് സംഭവം.ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമായത്. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുടമ പറഞ്ഞു.
വിവിധ പ്രമാണങ്ങളും 10,0000 രൂപയുടെ കറൻസിയും ഫർണിച്ചറുകളും നഷ്ടപ്പെട്ടതായാണ് അറിയിച്ചിട്ടുള്ളത്. ചിറ്റൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ എം. രമേഷ് കുമാറിന്റെ നേതൃത്വത്തിൽ വി. ശിവൻ, വി. കണ്ണദാസ്, വി. മുകേഷ്, കൃഷ്ണദാസ്, റഷീദ്, ഹോം ഗാർഡ് എം. രവി എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. കൊഴിഞ്ഞാമ്പാറ പൊലീസ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |