നെന്മാറ: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മ അയ്യൻകാളിയുടെ 158-ാം ജന്മദിനം ആഘോഷിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.ജി. എൽദോ ഉദ്ഘാടനം ചെയ്തു. പുഷ്പാർച്ചന ചടങ്ങിനു ശേഷം നടന്ന പരിപാടിയിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.വി. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. നെന്മാറ പഞ്ചായത്ത് പ്രസിഡന്റ് പ്രഭിത ജയൻ, എ. ശിവരാമൻ, കെ.വി. പ്രദീഷ്, എ. മോഹനൻ, ആർ. വേലായുധൻ, പ്രദീപ്, എ. രാധാകൃഷ്ണൻ, ആർ. ചന്ദ്രൻ, എൻ. ഗോകുൽദാസ്, എസ്. സോമൻ, എം.ജെ. ജോസ്, പ്രമോദ് മാട്ടുപ്പാറ, ശ്രുതിരാജ്, പ്രമോദ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |