നെന്മാറ: അയിലൂർ പഞ്ചായത്ത് ജനകീയാസൂത്രണം 2021-22 വ്യക്തിഗത ആനുകൂല്യ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്ന അപേക്ഷാഫോറങ്ങളുടെ വിതരണവും ശേഖരണവും 27 മുതൽ സെപ്തംബർ ആറ് വരെ പഞ്ചായത്ത് ഓഫീസിനു പകരം അംഗൻവാടികളിലും അപേക്ഷകൾ സ്വീകരിക്കുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അയിലൂർ പഞ്ചായത്ത് പ്രസിഡന്റ് വിഗ്നേഷ് അറിയിച്ചു.
അപേക്ഷയോടൊപ്പം റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പ് വരുമാന സർട്ടിഫിക്കറ്റ്, പട്ടികജാതി പട്ടികവർഗ അപേക്ഷകരിൽ ജാതി സർട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം. എസ്.സി വിഭാഗക്കാർക്ക് താഴെപ്പറയുന്ന പദ്ധതികൾക്ക് അപേക്ഷിക്കാം വാസയോഗ്യമല്ലാത്ത ഭവനം വാസയോഗ്യമാക്കൽ, വനിതകൾക്ക് കന്നുകുട്ടി വാങ്ങൽ, വനിതകൾക്ക് മുട്ടക്കോഴി വിതരണം. വയോജനങ്ങൾക്ക് കട്ടിൽ, പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്, മേശയും കസേരയും, പഠനമുറി, സ്ഥലം വാങ്ങൽ, എന്നിവയും പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്, ജനറൽ വിഭാഗത്തിൽ വനിതകൾക്ക് പെണ്ണാട്, മുട്ടക്കോഴി, കറവപ്പശു, വയോജനങ്ങൾക്ക് കട്ടിൽ, മേൽപ്പുര റിപ്പയർ, ഗാർഹിക ബയോബിൻ, ഭിന്നശേഷിക്കാർക്ക് മുച്ചക്രവാഹനം എന്നിവയാണ് പദ്ധതികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |