പാലക്കാട്: ജില്ലയിലെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിലിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ ദേശീയ കർഷകസമാജം പ്രതിനിധികളെയും കയറ്റുകൂലി സംബന്ധിച്ച് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്ത കക്ഷികളെയും ഒഴിവാക്കിയ നടപടി ബോധപൂർവമാണെന്ന് ദേശീയ കർഷകസമാജം ജില്ലാ ഭരണസമിതി യോഗം കുറ്റപ്പെടുത്തി.
സർക്കാരിന്റെ ഈ സമീപനത്തിൽ പ്രതിഷേധിച്ച് ദേശീയ കർഷക സമാജത്തിന്റെ നേതൃത്വത്തിൽ നാളെ രാവിലെ 11ന് ജില്ലാ സപ്ലൈ ഓഫീസിന് മുന്നിൽ കർഷകർ സമരം നടത്തുമെന്ന് യോഗം തീരുമാനിച്ചു. ഓൺലൈനായി നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.എ. പ്രഭാകരൻ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി മുതലാംതോട് മണി, വി. വിജയരാഘവൻ, സി.കെ. രാമദാസ്, ദേവൻ ചെറാപൊറ്റ, സി.എസ്. ഭഗവൽദാസ്, എസ്. സുരേഷ്, ഡി. വിജയകുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |