SignIn
Kerala Kaumudi Online
Friday, 26 April 2024 12.03 PM IST

കൊലപാതകങ്ങൾക്കും കൊലപാതക ശ്രമങ്ങൾക്കും കുറവില്ല

crime

  • ജില്ലയിൽ കഴിഞ്ഞ ഏഴു മാസത്തിനിടെ റിപ്പോർട്ട് ചെയ്തത് 13 കൊലപാതകങ്ങൾ

പാലക്കാട്: ജില്ലയിൽ കൊലപാതകങ്ങൾക്കും കൊലപാതക ശ്രമങ്ങൾക്കും കുറവില്ല. കഴിഞ്ഞ ഏഴ് മാസത്തിനിടെ 13 കൊലപാതകങ്ങളും 25 കൊലപാതക ശ്രമങ്ങളുമാണ് നടന്നത്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ 153 ജീവനുകളാണ് കൊലപാതകത്തിന് ഇരയായതെന്നാണ് പൊലീസിന്റെ കണക്കുകൾ രേഖപ്പെടുത്തുന്നത്.

307 കൊലപാതക ശ്രമങ്ങളും ഈ കാലയളവിൽ നടന്നു. കുടുംബ പ്രശ്നങ്ങൾ, പ്രണയം, മാനസികാസ്വസ്ഥത എന്നിവയാണ് നിലവിൽ പല കൊലപാതകങ്ങൾക്കും ശ്രമങ്ങൾക്കും കാരണമാകാറുള്ളത്. എന്നാൽ മുൻകാലങ്ങളിൽ രാഷ്ട്രീയ കൊലപാതകങ്ങൾ കൂടുതൽ സംഭവിക്കാറുണ്ടെങ്കിലും കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇത്തരം കൊലപാതകങ്ങൾക്ക് കുറവ് വന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ഏഴ് വർഷത്തിനിടെ ജില്ലയിൽ നടന്ന കൊലപാതകങ്ങളും കൊലപാതക ശ്രമങ്ങളും
വർഷം- കൊലപാതകം- കൊലപാതകശ്രമം

  • 2015- 26- 68
  • 2016- 21- 48
  • 2017- 27- 40
  • 2018- 19- 43
  • 2019- 18- 36
  • 2020- 29- 47
  • 2021 (ജൂലായ് വരെ)- 13- 25

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.