ശ്രീകൃഷ്ണപുരം: വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ അശോക് സിംഗാൾ കൗശൽ വികാസ് യോജനയുടെ ഭാഗമായി ആറുമാസത്തെ സൗജന്യ കമ്പ്യൂട്ടർ, തയ്യൽ പരിശീലനം ആദ്യ ബാച്ചിന്റെ ഉദ്ഘാടനം ദാക്ഷായണി ബാലാശ്രമത്തിൽ കരിമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ കുന്നത്ത് നിർവഹിച്ചു. പത്ത് പേർ അടങ്ങുന്ന നാലു ബാച്ചുകളിലാണ് പരിശീലനം. പരിപാടിയിൽ വി.എച്ച്.പി സംസ്ഥാന വൈസ് പ്രസിഡന്റ് വാസുദേവൻ നായർ അദ്ധ്യക്ഷനായി. ദാക്ഷായണി ബാലാശ്രമം സെക്രട്ടറി മാധവകുമാർ, ഷൊർണ്ണൂർ മണി, വി.ആർ. രാജശേഖരൻ, രതീഷ്, പ്രകാശൻ, പി.എൻ. സുധാകരൻ, എം. വിജയൻ, പി.എസ്. വിനോദ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |