കൊല്ലങ്കോട്: ഇന്ധന, പാചകവാതക വാതക വിലവർദ്ധനവിലും, നികുതി കൊള്ളയിലും പ്രതിഷേധിച്ച് വടവന്നൂർ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടവന്നൂർ പോസ്റ്റ് ഓഫീസിനു മുന്നിൽ അടുപ്പുകൂട്ടി സമരം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.എസ്. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിധീഷ് ബാലൻ അദ്ധ്യക്ഷനായി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. രാമനാഥൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് വി.വി. അജയകുമാർ, എൻ. രാജു, എസ്. സെൽജിത്, വി. ശശി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |