പാലക്കാട്: ചന്ദ്രനഗറിൽ ഇരുചക്രവാഹന (ടി.വി.എസ്) ഷോറൂമിൽ തീപിടിത്തം. ഷോറൂം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ താഴെ സ്പെയർ പാർട്സ് ഹാളിലാണ് തീ പടർന്നത്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് അപകടം ഉണ്ടായത്.
ഷോറൂം ഭാഗത്ത് നിന്ന് പുക ഉയരുന്നത് കണ്ട പ്രദേശവാസികൾ പാലക്കാട് അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥർ എത്തി അരമണിക്കൂറോളം പ്രയത്നിച്ചാണ് തീയണച്ചത്. സ്പെയർപാർട്സ് ഹാളിലെ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് നിഗമനം.
ഇതിന് മുകളിലെ നിലയിലാണ് ബൈക്കുകൾ നിറുത്തിയിടുന്നത്. ഈ ഭാഗത്തേക്ക് തീ പടരാത്തതിനാൽ വലിയ അപകടം ഒഴിവായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |