SignIn
Kerala Kaumudi Online
Friday, 26 April 2024 12.14 PM IST

മലമ്പുഴ അണക്കെട്ടിലെ ജലവൈദ്യുത പദ്ധതി: ഉത്പാദനം അടുത്ത മാസം മുതൽ

1
മലമ്പുഴ ഡാം

.ട്രയൽ റൺ പൂർത്തിയായി


പാലക്കാട്: അറ്റകുറ്റപ്പണി പൂർത്തിയാക്കി വൈദ്യുതി ഉത്പാദനത്തിനൊരുങ്ങി മലമ്പുഴ. അണക്കെട്ടിനകത്തെ ചെറുകിട ജലവൈദ്യുത പദ്ധതിയിൽ നവംബർ ആദ്യവാരം വൈദ്യുതി ഉത്പാദിപ്പിക്കാനാകുമെന്ന് അധികൃതർ അറിയിച്ചു. ഇതിന്റെ ഭാഗമായി കഴിഞ്ഞ വെള്ളിയാഴ്ച മെക്കാനിക്കൽ ട്രയൽ റൺ നടത്തി. മണിക്കൂറിൽ 2000 കിലോവാട്ട് വൈദ്യുതി നേരിട്ട് കെ.എസ്.ഇ.ബി ലൈനിലേക്ക് കടത്തിവിടാനാകും.

രണ്ടര മെഗാവാട്ട് (മണിക്കൂറിൽ 2,500 യൂണിറ്റ് വൈദ്യുതി) ഉത്പാദിപ്പിക്കാവുന്ന സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. നവംബർ ആദ്യ ആഴ്ചയുടെ അവസാനം മുതൽ ഫെബ്രുവരി പത്തു വരെ രണ്ടാം വിളയ്ക്ക് വെള്ളം വിടുന്ന ദിവസങ്ങളിലാണ് വൈദ്യുതി ഉത്പാദനം.

നിലവിൽ ഇടതുകര കനാലിലേക്ക് തുറക്കാവുന്ന സംവിധാനത്തിലൂടെ പെൻ സ്റ്റോക്ക് പൈപ്പിലേക്ക് വെള്ളം തുറന്നുവിട്ടാണ് ജനറേറ്റർ പ്രവർത്തിപ്പിക്കുന്നത്. 11 കെ.വി ഫീഡറിലേക്കാണ് ഉത്പാദിപ്പിക്കുന്ന വൈദ്യുതി നൽകുക. കൃഷിക്ക് വെള്ളം തുറക്കുമ്പോൾ വൈദ്യുതി ഉത്പാദിപ്പിക്കുക പതിവാണ്.

100 ദിവസം തുറന്നാൽ 50 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാം. നായനാർ സർക്കാരിന്റെ കാലത്ത് തുടക്കം കുറിച്ച പ്ലാന്റ് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കിയെങ്കിലും സാങ്കേതിക പിഴവിനെ തുടർന്ന് പല ഘട്ടങ്ങളിലും പ്രവർത്തനം നടന്നില്ല. പിന്നീട് വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് 2008ൽ പൂർണസജ്ജമാക്കിയാണ് പ്രവർത്തനം തുടങ്ങിയത്.

  • മണിക്കൂറിൽ വൈദ്യുതി ഉത്പാദനം - 2500 യൂണിറ്റ്
  • നൂറുദിവസം കൊണ്ട് ഉത്പാദനം - 50 ലക്ഷം യൂണിറ്റ്
  • വൈദ്യുതി ഉത്പാദനം - നവം. മുതൽ ഫെബ്രു. ആദ്യം വരെ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.