വടക്കഞ്ചേരി: മംഗലംഡാം ബസ് സ്റ്റാൻഡിൽ നിർമ്മിക്കുന്ന ടോയ്ലെറ്റ് കോംപ്ലക്സും മുലയൂട്ടൽ കേന്ദ്രവും ഉൾപ്പെടുന്ന കെട്ടിടത്തിന്റെ തറക്കല്ലിടൽ കെ.ഡി. പ്രസേനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. രമേഷ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം ഷാനവാസ്, ബ്ലോക്ക് അംഗം സെയ്താലി, സ്ഥലം സൗജന്യമായി നൽകിയ ടി.എം.ടി ഗ്രാനേറ്റ് ഉടമ ടോം ജോർജ്ജ് എന്നിവർ പങ്കെടുത്തു. കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ മംഗലം ഡാമിലെ ജനങ്ങളുടെ വർഷങ്ങളായുള്ള പ്രശ്നത്തിനാണ് പരിഹാരമാകുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |