SignIn
Kerala Kaumudi Online
Friday, 26 April 2024 6.34 PM IST

ജില്ലാ പ്രവർത്തക കൺവെൻഷൻ

convention

പാലക്കാട്: അഖില കേരള എഴുത്തച്ഛൻ സമാജം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പ്രവർത്തക കൺവെൻഷൻ നടന്നു. കുഴൽമന്ദം ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന യോഗത്തിൽ എ.കെ.ഇ.എസ് സംസ്ഥാന ജന.സെക്രട്ടറി ടി.കെ.ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി വി.ശശീന്ദ്രൻ ഏറാട്ട്, പ്രസിഡന്റ് ആർ.ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു. തുഞ്ചൻ സമാധിദിനം ഡിസംബർ 26ന് ആചരിക്കുവാനും ജില്ലാ സെക്രട്ടറിയേറ്റ് രൂപീകരിക്കുവാനും യോഗം തീരുമാനിച്ചു. മലയാളഭാഷാ പിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കുവാനുള്ള നടപടികൾ ഊർജ്ജിതമാക്കണമെന്ന് സർക്കാരിനോട് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.ചിന്നൻ എഴുത്തച്ഛൻ, തങ്കപ്പൻ എഴുത്തച്ഛൻ, ബാബു, സുധീർ കുമാർ, വേലായുധൻ എഴുത്തച്ഛൻ, ഗോപാലകൃഷ്ണൻ, പി.ഗുരുവായൂരപ്പൻ, കൃഷ്ണനുണ്ണി, മനോജ് കുമാർ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, CONVENSION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.