മംഗലംഡാം: മൊബൈൽ ഷോപ്പിലെത്തിയ ആൾ പുതിയ മൊബൈൽ ഫോണുമായി കടന്നുകളഞ്ഞു.
മംഗലംഡാമിൽ പ്രവർത്തിക്കുന്ന വർണ്ണം മൊബൈൽസിലാണ് തട്ടിപ്പ് നടന്നത്. തിങ്കളാഴ്ച
ഉച്ചയ്ക്ക് മറ്റു ജീവനക്കാർ ഭക്ഷണം കഴിക്കാൻ മാറിയ സമയത്താണ് സംഭവം .
പുതിയ ഫോൺ ആവശ്യപ്പെട്ട് ഇയാൾ കടയിൽ വരികയായിരുന്നു. പുതിയ ഫോൺ എടുത്ത് സിം കാർഡ് ഇട്ട് ആക്റ്റിവേഷൻ ചെയ്ത ശേഷം ഷോപ്പിന് പുറത്ത് കാത്തുനിന്ന ബൈക്കിൽ ക്യാഷ് കൊടുക്കാതെ കടന്ന് കളയുകയായിരുന്നു. നഷ്ടപ്പെട്ട ഫോണിന്റെ ഐ.എം.ഇ.ഐ നമ്പർ വച്ച് മംഗലംഡാം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |