കൊല്ലങ്കോട്: കെ.എസ്.എസ്.പി.എ പല്ലശ്ശന മണ്ഡലം വാർഷിക സമ്മേളനം കെ.എസ്.എസ്.പി.എ സംസ്ഥാന കമ്മിറ്റി അംഗം കെ.രാമനാഥൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.എ മണ്ഡലം പ്രസിഡന്റ് എ.വാസു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എ.ശിവരാമൻ മുഖ്യപ്രഭാഷണം നടത്തി. പെൻഷൻ കുടിശ്ശിക, ക്ഷാമാശ്വസ കുടിശ്ശിക എന്നിവ ഉടൻ അനുവദിക്കണമെന്നും ചികിത്സ ഇൻഷ്വറൻസ് പദ്ധതി ഉടൻ നടപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കുമാരൻ, എസ്.അശോകൻ, പി.എസ്.രാമനാഥൻ, മനു പല്ലാവൂർ, ആർ.ജയനാരായണൻ, കെ.വിജയലക്ഷമി, കെ.വിജയൻ, സി. ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. പുതിയ ഭാരവാഹികളായി എ.വാസു (പ്രസിഡന്റ്), എൻ.ചന്ദ്രൻ (സെക്രട്ടറി), ആർ.ശരവണൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |