പാലക്കാട്: വർക്കല ശിവഗിരിമഠം ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റായി നിയമിതനായ ശ്രീമദ് സച്ചിദാനന്ദസ്വാമിക്ക് ഗുരുധർമ്മ പ്രചരണസഭ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. മണിലി ഗുരുധർമ്മ പ്രചാരണസഭ ആസ്ഥാന മന്ദിരത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് സി.ജി.മണി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ചെമ്പക്കര സുകുമാരൻ, കേന്ദ്ര എക്സിക്യുട്ടീവ് അംഗം വി.വിജയമോഹൻ, കാപ്പിൽ മോഹൻ, ചന്ദ്രൻ, ദിനേശൻ, സി.എൻ.സുകുമാരൻ, അഡ്വ. വിജയൻ, ദിവാകരൻ, ആർ.രാമകൃഷ്ണൻ, അനിൽകുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |