പാലക്കാട്: കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവുകളെ തുടർന്ന് പാലക്കാട് ഡിവിഷനു കീഴിലെ റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 50 രൂപയിൽ നിന്നും 10 രൂപയായി കുറച്ചു. നിരക്ക് ഇളവ് ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. കൊവിഡ് രൂക്ഷമായതിനെ തുടർന്ന് സ്റ്റേഷനുകളിലെ തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ടിക്കറ്റ് നിരക്ക് 50 രൂപയായി ഉയർത്തിയിരുന്നത്. റെയിൽവേ സ്റ്റേഷനുകളിൽ എത്തുന്നവർ മാസ്ക്, സാമൂഹിക അകലം, സാനിറ്റൈസിംഗ് തുടങ്ങിയ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് റെയിൽവേ അധികൃതർ നിർദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |