ചിറ്റൂർ: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയൽ ദിനാചരണത്തിന്റെ ഭാഗമായി കൊഴിഞ്ഞാമ്പാറ ജനമൈത്രി പൊലീസിന്റെയും പാലക്കാട് നെഹ്റു യുവകേന്ദ്രയുടെയും ആഭിമുഖ്യത്തിൽ ബോധവത്കരണ പരിപാടി നടത്തി. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് സർക്കാരും പൊലീസും ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന പദ്ധതികൾ, നിയമ സംവിധാനങ്ങൾ എന്നിവ സാധാരണക്കാരിലേക്ക് എത്തിക്കുക എന്നതാണ് ബോധവത്കരണ പരിപാടിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി കൊഴിഞ്ഞാമ്പാറ ഗവ:കോളേജ്, വേലന്താവളം, ഗോപാലപുരം, കോഴിപ്പാറ, കൊഴിഞ്ഞാമ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ പാലക്കാട് നെഹ്റു യുവ ജനകേന്ദ്രേ ഓലശ്ശേരി നാട്ടുവട്ടം കൂട്ടായ്മയുടെ പൊറാട്ട് നാടകം, കൊഴിഞ്ഞാമ്പാറ ഭാരത്മാതാ കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ളാഷ് മോബ് എന്നിവ നടന്നു. കൊഴിഞ്ഞാമാറ പൊലീസ് സബ് ഇൻസ്പെക്ടർ ജയപ്രസാദ് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |