പാലക്കാട്: പാൽ, മുട്ട, മാംസം എന്നീ ഭക്ഷ്യ വസ്തുക്കളിൽ ആന്റിബയോട്ടിക് മരുന്നുകളുടെ സാന്നിധ്യംകാണപ്പെടുന്നത് ഭക്ഷ്യ സുരക്ഷയ്ക്കു ഗുരുതര വെല്ലുവിളിയാണെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ വി.കെ. പ്രദീപ്കുമാർ . ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് വരാഘോഷത്തിന്റെ ഭാഗമായി ആലത്തൂർ എസ്.എൻ. കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ബോധവത്കരണ സെമിനാറിലാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാന വ്യാപകമായി നടക്കുന്ന പരിപാടിയുടെ ഭാഗമായി ജില്ലയിലെ ക്ഷീര കർഷകർക്കും വിദ്യാർത്ഥികൾക്കും വ്യാപാരികൾക്കും ബോധവത്കരണം സംഘടിപ്പിച്ചു. പാലിൽ അഫ്ളോടോക്സിൻ കണ്ടെത്തിയതിനെ തുടർന്ന് പാലിന്റെ ഉത്പാദകർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. കാലിതീറ്റ വഴി പശുക്കളിൽ നിന്നും അഫ്ളോടോക്സിൻ പാലിൽ എത്തുന്നു. കാലിതീറ്റ ശുദ്ധമായും ഉണക്കിയും പൂപ്പൽ ബാധ തടയാൻ കഴിയും. പൂപ്പൽ ഉണ്ടാക്കുന്ന വിഷവസ്തു ആണ് അഫ്ളോട്ടോക്സിൻ. അത് തിളപ്പിച്ചോ തണുപ്പിച്ചോ ഇല്ലാതാക്കാൻ കഴിയില്ല. ഈർപ്പം തട്ടാതെ കാലിതീറ്റ സൂക്ഷിച്ചാൽ വിഷ ബാധ തടയാനാകും. അഫ്ളോടോക്സിൻ മനുഷ്യ ശരീരത്തിൽ നാഡി കോശങ്ങളെ നശിപ്പിക്കും. അത് മാരക ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |