മണ്ണാർക്കാട്: സഹകരണമേഖലയെ തകർക്കാനുള്ള നീക്കങ്ങൾ ജനകീയമായി ചെറുക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ. സി.പി.എം ജില്ലാസമ്മേളനത്തിന്റെ മുന്നോടിയായി ‘സഹകരണപ്രസ്ഥാനം നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ മണ്ണാർക്കാട് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണമേഖലയെ തകർക്കാനുള്ള നീക്കത്തിനെതിരെ എല്ലാ പാർട്ടികളെയും ഉൾക്കൊള്ളിച്ച് പ്രക്ഷോഭം സംഘടിപ്പിക്കും. സഹകരണ മേഖലയിൽ കാലോചിതമായ മാറ്റവും പരിഷ്കാരങ്ങളും കൊണ്ടുവരും. സഹകരണപ്രസ്ഥാനത്തിന്റെ അടിസ്ഥാനം എന്നും സാമൂഹ്യപ്രതിബദ്ധതയാണ്. മൂല്യവർധിതോത്പന്നങ്ങൾ ഉണ്ടാക്കി വിപണനം നടത്തുന്ന പദ്ധതിക്ക് സഹകരണമേഖല തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു. സെമിനാറിൽ സി.പി.എം മണ്ണാർക്കാട് ഏരിയാസെക്രട്ടറി യു.ടി. രാമകൃഷ്ണൻ അദ്ധ്യക്ഷനായി. കെ.ടി.ഡി.സി ചെയർമാൻ പി.കെ. ശശി ആമുഖപ്രഭാഷണം നടത്തി. സി.പി.എം ഏരിയാ കമ്മിറ്റി അംഗം കെ.എൻ. സുശീല, ശോഭൻകുമാർ, റൂറൽ ബാങ്ക് സെക്രട്ടറി എം. പുരുഷോത്തമൻ, റൂറൽ ബാങ്ക് പ്രസിഡൻറ് കെ. സുരേഷ്, എം. വിനോദ് കുമാർ, ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |