കൊല്ലങ്കോട്: പല്ലാവൂർ ഗവ. എൽ.പി സ്കൂളിൽ ക്രിസ്മസ് വിപുലമായി ആഘോഷിച്ചു. നക്ഷത്ര നിർമ്മാണം, കാർഡ് നിർമ്മാണം, സാന്താക്ലോസ്, പുൽക്കൂട്, കേക്ക് വിതരണം എന്നിവ നടന്നു. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് എ.ഹാറൂൺ കേക്ക് മുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്.ജയ അദ്ധ്യക്ഷത വഹിച്ചു. പ്രധാനദ്ധ്യാപിക ടി.ഇ.ഷൈമ, പി.ടി.എ വൈസ് പ്രസിഡന്റ് മോഹനൻ ചെങ്കാരം, എം.പി.ടി.എ പ്രസിഡന്റ് എസ്.സമീന, എസ്.എസ്.ജി അംഗം എം.ലക്ഷ്മണൻ, സ്റ്റാഫ് സെക്രട്ടറി ബി.ഗീത എന്നിവർ സംസാരിച്ചു. എസ്.ആർ.ജി കൺവീനർ എം.ടിന്റു, കെ.ശ്രീജാമോൾ, എം.പ്രവീണ, ഡി.പ്രിയസുന, ടി.വി.പ്രമീള, കെ.ഗിരിജ, സി.ധന്യ, പി.വി.രേഷ്മ, എൻ.സംഗീത, ധനലക്ഷ്മി, സുധ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |