ഷൊർണ്ണൂർ: റെയിൽവെ സ്റ്റേഷനിൽ നിന്ന് മയക്ക് മരുന്നുമായി മൂന്ന് കോഴിക്കോട് സ്വദേശികളെ ആർ.പി.എഫ് - എക്സൈസ് സംഘം പിടികൂടി. ക്രിസ്മസ് - ന്യൂയർ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി പട്ടാമ്പി എക്സൈസ് റേഞ്ചും ഷൊർണൂർ റെയിൽവെ സംരക്ഷണ സേനയും നടത്തിയ പരിശോധനയിലാണ് 16.200 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തത്. ഷറഫുദ്ധീൻ. പി.വി ( 21), അക്ഷയ്. എം.സി. ( 23)
രാഹുൽ.കെ ( 22) എന്നിവരാണ് അറസ്റ്റിലായത്.
എക്സൈസ് ഇസ്പെക്ടർ പി. ഹരീഷ്, ആർ.പി.എഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ സജി അഗസ്റ്റ്യൻ, സതീഷ്കുമാർ, പ്രിവെന്റീവ് ഓഫീസർമാരായ എൻ. നന്ദകുമാർ, കെ. വസന്തകുമാർ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) കെ. മണികണ്ഠൻ, സിവിൽ എക്സൈസ് ഓഫീസർ നിധീഷ് ഉണ്ണി, ഷൊർണൂർ റെയിൽവേ സംരക്ഷണ സേനയിലെ ഹെഡ് കോൺസ്റ്റബിൾ എൻ. അശോകൻ, കോൺസ്റ്റബിൾ ഡി. സവിൻ, എക്സൈസ് ഡ്രൈവർ ഷാജി.കെ.കെ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |