ശ്രീകൃഷ്ണപുരം: പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കുടുംബശ്രീ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിൽ വ്യാപക ക്രമകേട് നടന്നതായി പരാതി. പഞ്ചായത്ത് ഭരണ സമിതിയും പഞ്ചായത്ത് ഉദ്യോഗസ്ഥരും ചേർന്ന് ഭീഷണിപ്പെടുത്തുന്നതായും ക്രമകേടുകൾക്ക് ഒത്താശ ചെയ്യുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്. ഇഷ്ടക്കാരെ ഭാരവാഹികളാക്കാൻ വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയതായും യു.ഡി.എഫ് ആരോപിച്ചു.
യു.ഡി.എഫ് ഒറ്റപ്പാലം കമ്മിറ്റി ചെയർമാൻ പി.ഗിരീശൻ, ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് വി.എൻ. കൃഷ്ണൻ എന്നിവർ കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർക്ക് പരാതി നൽകി. നടപടിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ഇവർ അറിയിച്ചു. കുടുംബശ്രീ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി. രാജിക പ്രതികരിച്ചു. എട്ടാം വാർഡിൽ നടന്ന തിരഞ്ഞെടുപ്പിൽ പട്ടിക ജാതി സംവരണത്തിൽപ്പെട്ട ആളില്ലാത്തതിനാലാണ് തിരഞ്ഞെടുപ്പ് അസാധുവാകാൻ കാരണമെന്നും ഇവിടെ വീണ്ടും തിരഞ്ഞെടുപ്പ് നടക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |