പാലക്കാട്: എസ്.എൻ.ഡി.പി യോഗം പാലക്കാട് വെസ്റ്റ് യൂണിയന് കീഴിലെ ചളിർക്കാട് ശാഖയിൽ വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. ശാഖാ പ്രസിഡന്റ് കെ.എൻ. വിനേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം യൂണിയൻ പ്രസിഡന്റ് എടത്തറ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് ആർ. ഉണ്ണിക്കൃഷ്ണൻ മുഖ്യാതിഥിയായി. ശാഖാ സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ സ്വാഗതം പറഞ്ഞു. റിട്ടേണിംഗ് ഓഫീസർ ടി.സി. സുരേഷ് ബാബു, യൂണിയൻ ഭാരവാഹികളായ സുരേഷ് കളത്തിൽ, രാമകൃഷണൻ, പ്രദീപ്, പ്രശാന്ത്, മുരളീധരൻ, പ്രശാന്ത് മങ്കര എന്നിവർ സംസാരിച്ചു. സി.എൽ. ഭാസ്കരൻ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |