പാലക്കാട്: മുനിസിപ്പാലിറ്റിയിൽ നൂറടി റോഡിൽ കാൽനട യാത്രക്കാർക്കുള്ള നടപ്പാതയുടെ പണി പൂർത്തീകരിച്ചിട്ടും മതിയായ തെരുവ് വിളക്കുകൾ സ്ഥാപിക്കാത്ത നഗരസഭയുടെ അനാസ്ഥയിൽ പാലക്കാട് ടൗൺ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോമാക്സ് കത്തിച്ച് പ്രതിഷേധ പുലരി എന്ന പേരിൽ പ്രതിഷേധ ജാഥ നടത്തി. മാട്ടുമന്ത ജംഗ്ഷൻ മുതൽ വിക്ടോറിയ കോളേജ് വരെ നടത്തിയ ജാഥയ്ക്ക് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.വി. സതീഷ് നേതൃത്വം നൽകി. ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി വി. രാമചന്ദ്രൻ ജാഥ ഉദ്ഘാടനം ചെയ്തു. നഗരസഭ സ്വന്തം ഫണ്ടിൽ നിന്നും തുക വകയിരുത്തി തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ തയ്യാറാകണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. ഐ.എൻ.ടു.യു.സി ജില്ലാ പ്രസിഡന്റ് ചിങ്ങനൂർ മനോജ്, നഗരസഭാ അംഗം പി.എസ്. വിബിൻ, പ്രഫുൽ കുമാർ, സി. നിഖിൽ, വി. പ്രവീൺ, ഷെരീഫ് റഹ്മാൻ, അഷറഫ് ഷമീർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |