കുത്തനൂർ: പാടശേഖര സമിതി ഭാരവാഹികളുടെയും കൊയ്ത്ത് യന്ത്രത്തിന്റെ പ്രതിനിധികളുടെയും സംയുക്ത യോഗത്തിൽ ടയർ ഉപയോഗിച്ചു കൊയ്യുന്ന കൊയ്ത്തുയന്ത്രത്തിന്റെ വാടക 1500 രൂപയും ചെയിനിന്റെ വാടക 2400 രൂപയായും ഏകീകരിച്ചു.
കൃഷിഭവൻ ഹാളിൽ ചേർന്ന യോഗത്തിൽ കുത്തനൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ടി.സഹദേവന്റെ അദ്ധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മാധവൻ, കൊയ്ത്ത് യന്ത്രങ്ങളുട പ്രതിനിധികളയ കെ.രവീന്ദ്രൻ, രാമകൃഷ്ണൻ, ഉണ്ണികണ്ണൻ, ജഗതിവാസൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |