മണ്ണാർക്കാട്: മണ്ണാർക്കാട് നഗരസഭ 2021- 22 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി വൃദ്ധർക്കുള്ള കട്ടിൽ വിതരണം ചെയ്തു. ജി.എം.യു.പി സ്കൂളിൽ നടന്ന വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ ഫായിദ ബഷീർ നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ പ്രസീദ അദ്ധ്യക്ഷത വഹിച്ചു. 46 ഗുണഭോക്താക്കളാണ് കട്ടിൽ വിതരണം ചെയ്തത്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഷെഫീക്ക് റഹ്മാൻ, ഹംസ കുറുവണ്ണ, വത്സലകുമാരി, മുനിസിപ്പൽ സെക്രട്ടറി വിനയൻ, ജെ.എച്ച്.ഐ അബൂബക്കർ, രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |